ബഹിരാകാശ പര്യവേഷണ രംഗത്ത് യുഎഇയുടെ അടുത്ത ലക്ഷ്യം ചന്ദ്രന്‍ എന്ന് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്റര്‍.അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇമാറാത്തി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രോപരിതലത്തില്‍ ഇറക്കുമെന്ന് എം.ബി.ആര്‍.എസി ഡയറക്ടര്‍ ജനറല്‍ സലീം അല്‍ മര്‍റി പറഞ്ഞു.എംബിആര്‍എസിയിലെ എഴുപത് ശതമാനം പേരും ഇപ്പോള്‍ കേന്ദ്രീകരിച്ചിക്കുന്നത് ചാന്ദ്രദൗത്യത്തിലാണ്.ചന്ദ്രനെ വലയംവെയ്ക്കുന്ന ലൂണാര്‍ ഗെയ്റ്റ്‌വേ ബഹിരാകാശ നിലയ പദ്ധതിയില്‍ യുഎഇയും പങ്കാളിയാണ്.
യുഎഇയുടെ ചൊവ്വ പര്യവേഷണ ദൗത്യങ്ങളുടെ ഒരുഘട്ടം എന്ന നിലയ്ക്കാണ് ചന്ദ്രനില്‍ ഇമാറാത്തിയെ എത്തിക്കുന്നത് എന്നും എം.ബി.ആര്‍.എസ്.സി മേധാവി അറിയിച്ചു.2117-ല്‍ ചൊവ്വയില്‍ മനുഷ്യര്‍ക്ക് വാസസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി യുഎഇ 2017-ല്‍ ആണ് പ്രഖ്യാപിച്ചത്.ചൊവ്വയിലേക്കുള്ള യാത്രയുടെ ഇടത്താവളമായിട്ടാണ് ചന്ദ്രനെ കാണുന്നതെന്നും എംബിആര്‍എസ് സി വ്യക്തമാക്കുന്നുണ്ട്.