വിമാനയാത്രക്കാര്‍ക്ക് ഹോം ചെക്ക് ഇന്‍ സൗകര്യം ഒരുക്കി എയര്‍ അറേബ്യ അബുദബി. യാത്രക്കാരുടെ വീടുകളില്‍ എത്തി ലഗേജ് ശേഖരിച്ച് ബോര്‍ഡിംഗ് പാസ് നല്‍കുന്നതാണ് പദ്ധതി.ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹോം ചെക്ക്ഇന്‍ സൗകര്യം ലഭിക്കുക.
എയര്‍പോര്‍ട്ട് സര്‍വീസ് കമ്പനിയായ മൊറാഫിക്കുമായി ചേര്‍ന്നാണ് എയര്‍അറേബ്യ അബുദബി ഹോം ചെക്ക്ഇന്‍ സര്‍വീസ് ലഭ്യമാക്കുന്നത്. യാത്രക്കാരുടെ വീടുകളില്‍ മൊറാഫിക് ജീവനക്കാര്‍ എത്തി ലഗേജ് ശേഖരിച്ച് ബോര്‍ഡിംഗ് പാസ് അനുവദിക്കും. വിമാനത്താവളത്തില്‍ ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ക്കായുളള കാത്ത് നില്‍പ്പും സമയനഷ്ടവും ഒഴിവാക്കുന്നതിനാണ് പുതിയ പദ്ധതി എന്ന്അ എയര്‍അറേബ്യ അബുദബി അറിയിച്ചു.
ഹോം ചെക്ക്ഇന്‍ സൗകര്യത്തിനായി യാത്രക്കാര്‍ക്ക് മൊറാഫിക്ക് ആപ്ലിക്കേഷനിലോ എയര്‍അറേബ്യയുടെ വെബ്‌സൈറ്റിലെ കസ്റ്റമര്‍ സര്‍വീസിലോ ബുക്ക് ചെയ്യാം. ഹോം ചെക്ക്ഇന്‍ സേവനത്തിന്റെ ഫീസോ മറ്റ് വിശദാംസങ്ങളോ എയര്‍അറേബ്യ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.