ചെങ്കടലില്‍ വീണ്ടും കപ്പലുകള്‍ ആക്രമിക്കും എന്ന ഭീഷണിയുമായി യെമനിലെ ഹൂത്തി വിമതര്‍.ഇസ്രയേല്‍ കപ്പലുകള്‍ ആക്രമിക്കും എന്നാണ് ഭീഷണി.
ഗാസ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്നത് ഹൂത്തി നിര്‍ത്തിവെച്ചിരുന്നു.എന്നാല്‍ ഗാസയിലേക്ക് മാനുഷിക സഹായം എത്തുന്നത് ഇസ്രയേല്‍ തടയുന്ന സാഹചര്യത്തില്‍ ആക്രമണം പുനരാരംഭിക്കും എന്ന് ഹൂത്തി നേതൃത്വം അറിയിച്ചു.ഇസ്രയേലിന്റെ ഒരു കപ്പല്‍ പോലും ചെങ്കടല്‍ വഴി യാത്രചെയ്യാന്‍ പാടില്ലാണ് ഹൂത്തികളുടെ അറിയിപ്പ്.വിലക്ക് ലംഘിച്ചാല്‍ കപ്പലുകളആക്രമിക്കും.ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കള്‍,മരുന്ന് എന്നിവ എത്തുന്നത് തടയുന്ന നടപടി ഇസ്രയേല്‍ അവസാനിപ്പിക്കണം എന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിന് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഏത് സമയവും ആക്രമണം ആരംഭിക്കും എന്നും ഹൂത്തികള്‍ വ്യക്തമാക്കി.ഹൂത്തികളുടെ ഭീഷണിയെ തുടര്‍ന്ന് യെമന്‍തീരം വഴി സഞ്ചരിക്കുന്ന കപ്പല്‍ കമ്പനികള്‍ ആശങ്കയിലാണ്.2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകള്‍ ആക്രമിക്കുന്നുണ്ട്. നൂറിലധികം കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.രണ്ട് കപ്പലുകള്‍ കടലില്‍ മുങ്ങി.ഏഷ്യയില്‍ നിന്നും സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കുള്ള സുപ്രധാന കപ്പല്‍പാതയാണ് പ്രതിസന്ധിയിലായിരിക്കുന്നത്.