യുഎഇയില്‍ ചെറിയപെരുന്നാളിന് സര്‍ക്കാര്‍ മേഖലയ്ക്കുളള അവധി ഫെഡറല്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അതോറിട്ടി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ആണ് അവധി.ശവ്വാല്‍ ഒന്ന് മുതല്‍ മുതല്‍ മൂന്ന് വരെയാണ് അവധി.മാസപ്പുറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മുപ്പതിനോ മുപ്പത്തിയൊന്നിനോ ആയിരിക്കും ശവ്വാല്‍ ഒന്ന്.
റമദാന്‍ ഇരുപത്തിയൊന്‍പതായ മാര്‍ച്ച് ഇരുപത്തിയൊന്‍പത് ശനിയാഴ്ച യുഎഇയുടെ ചാന്ദ്രനിരീക്ഷണ സമിതി യോഗം ചേരും.മാസപ്പിറവി ദൃശ്യമായാല്‍ മാര്‍ച്ച് മുപ്പത് ഞായറാഴ്ച ആയിരിക്കും ചെറിയപെരുന്നാള്‍.യുഎഇയില്‍ സര്‍ക്കാര്‍മേഖലയുടേതിന് സമാനമായ അവധിയാണ് സ്വകാര്യമേഖലയ്ക്കും ലഭിക്കുക.പൊതു-സ്വകാര്യമേഖലകളുടെ അവധികള്‍ ഏകീകരിക്കാന്‍ യുഎഇ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു.