ജയ്പുർ- മുംബെെ എക്സ്പ്രസിൽ പുലർച്ചെയുണ്ടായ വെടിവെപ്പിൽ നാല് മരണം. ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ, പാൻട്രി ജീവനക്കാരൻ, രണ്ട് യാത്രക്കാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആർ പി എഫ് കോൺസ്റ്റബിൾ ചേതൻ സിങിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്ന് ആയുധവും പിടിച്ചെടുത്തു.
പുലർച്ചെ അഞ്ച് മണിയോടെ വാപി സ്റ്റേഷനും ബോറിവാലി സ്റ്റേഷനും ഇടയില്‍വെച്ച് ബി-5 കോച്ചിലായിരുന്നു സംഭവം. ആർ പി എഫ് ഉദ്ദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ബോറിവലി സ്റ്റേഷനിൽ വച്ച് മൃതദേഹങ്ങൾ ട്രെയിനിൽ നിന്ന് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.