അബുദബി: ചൂട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ജുമഅ നമസ്‌കാരം പത്തുമിനിറ്റില്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം. യുഎഇ ജനറല്‍ അതോരിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സാണ് നിര്‍ദ്ദേശം നല്‍കിയത്. ഒക്ടോബര്‍ അവസാനം വരെയാണ് തീരുമാനം ബാധകമായിരിക്കുക. രാജ്യത്തുടനീളമുള്ള പള്ളികളില്‍ ജൂണ്‍ 28 മുതല്‍ വെള്ളിയാഴ്ച മുതല്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ തീരുമാനം ബാധകമായിരിക്കും. സാധാരണ 20 മിനിറ്റെടുക്കുന്ന മതപ്രഭാഷണങ്ങള്‍ പത്തുമിനിറ്റായി ചുരുക്കാനും നിര്‍ദേശമുണ്ട്. തിരക്കുകാരണം പള്ളികള്‍ക്കുള്ളില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ ഒട്ടുമിക്കയിടങ്ങളിലും വിശ്വാസികള്‍ പള്ളിയുടെ മുറ്റത്തും നടപ്പാതകളിലുമായാണ് വെള്ളിയാഴ്ചയിലെ ജുമഅ നമസ്‌കാരത്തില്‍ പങ്കെടുക്കാറുള്ളത്. ചുട്ടുപൊള്ളുന്ന വെയിലില്‍നിന്ന് വിശ്വാസികളെ സുരക്ഷിതരാക്കാനാണ് സമയനിബന്ധന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.