പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മുന്‍കോണ്‍ഗ്രസ് നേതാവ് ഡോ.പി സരിന്‍ ഇടതുസ്ഥാനാര്‍ത്ഥിയാകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പി സരിന്റെ പേര് നിര്‍ദ്ദേശിച്ചു. ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
ഐക്യകണ്‌ഠേനയാണ് സിപിഐഎം പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് ഡോ.പി സരിന്റെ പേര് നിര്‍ദ്ദേശിച്ചത്.നിലവിലെ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് സിപിഐഎം. സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയും എന്ന വിലയിരുത്തലും സിപിഐഎം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു വന്നു. അനൂകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണം എന്ന വിലയിരുത്തലിലും ആണ് പി.സരിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം ഒരുങ്ങുന്നത്.പാലക്കാട് മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്ക് എല്‍ഡിഎഫിനെ എത്തിക്കും എന്ന് പി സരിന്‍ പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് എതിരെ പ്രതികരിച്ച് ആണ്
സരിന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച സരിനെ ഇന്നലെ കോണ്‍ഗ്രസ് പുറത്താക്കുകയായിരുന്നു.