റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സിന് വണ്‍ ഡേ ടെസ്റ്റ് പ്രഖ്യാപിച്ചു. ഒരേ ദിവസം പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് പരീക്ഷകള്‍ നടത്താന്‍ അനുവാദം ലഭിക്കും. ജൂലൈ മുതല്‍ ഡിസംബര്‍ വരെയാണ് ഫാസ്റ്റ്ട്രാക്ക് നടപടിക്രമം നടപ്പിലാക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് സമയവും പരിശ്രമവും ലാഭിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. സൈനികര്‍ക്കായാണ് ഇത്തവണ വണ്‍ ഡൈ ടെസ്റ്റ് രീതി പ്രഖ്യാപിച്ചത്. മുമ്പ് ഷാര്‍ജ, ഫുജൈറ എമിറേറ്റുകളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. ഒരേ ദിവസം തന്നെ പ്രിലിമിനറി, സിവില്‍ ടെസ്റ്റുകള്‍ സംയോജിപ്പിച്ച് പരീക്ഷകള്‍ നടത്താന്‍ അപേക്ഷകര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. ജൂലൈ മുതല്‍ വര്‍ഷം അവസാനം വരെ ഇത്തരത്തില്‍ ലൈസന്‍സ് നേടാന്‍ കഴിയും. ഇലക്ട്രോണിക്, ഓണ്‍സൈറ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സര്‍വീസ് ലഭിക്കുക. ഇലക്ട്രോണിക് വിഭാഗത്തില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കാവുന്നാണ്. തുടര്‍ന്ന് എല്ലാ തിയറി ക്ലാസുകളിലും ഓണ്‍ലൈനായി പങ്കെടുക്കേണ്ടി വരും. തിയറി പരീക്ഷ ഓണ്‍ലൈനില്‍ വിജയിച്ച ശേഷം അപേക്ഷകന്‍ രണ്ടാം ഘട്ടത്തിലേയ്ക്ക് പ്രവേശിക്കും. അതില്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടുന്നുണ്ട്. അതിന് ശേഷം അവസാന പരീക്ഷാ തീയതിയില്‍ ഒരേ ദിവസം പ്രിലിമിനറി സിവില്‍ പരീക്ഷകള്‍ ഉണ്ടായിരിക്കും. നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെസ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.