ഡ്രൈവിംഗ് ലൈസന്‍സ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി റാസല്‍ഖൈമ. നടപടിക്രമങ്ങള്‍ പകുതി സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് റാസല്‍ഖൈമ പൊലീസ്, വെഹിക്കിള്‍ ആന്റ് ഡ്രൈവിംഗ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും മികച്ചതുമാക്കുന്നതിനാണ് റാസല്‍ഖൈമയുടെ തീരുമാനം. ഡ്രൈവിംഗ് ലൈസന്‍സ് ഫയല്‍ തുറക്കുന്നതിനുള്ള സമയം പകുതിയായി കുറച്ചു. നേത്ര പരിശോധനയ്ക്കായി എമിറേറ്റിലുട നീളം 31 അംഗീകൃത കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ എംഒഐ ആപ്പ് വഴി ട്രാഫിക് ഫയല്‍ തുറക്കാനാകും. റാസല്‍ഖൈമ പബ്ലിക് റിസോഴ്‌സ് അതോരിറ്റിയുടെ തിയറി പരിശീലനവും തിയറി ടെസ്റ്റും വേഗത്തില്‍ പൂര്‍ത്തിയാക്കാം.
പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വെഹിക്കിള്‍ ആന്റ് ലൈസന്‍സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സഖര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. ഇന്‍ഡോര്‍ പരീശീലനത്തിനും റോഡിലുള്ള പരീശീലനത്തിനും മുമ്പായുള്ള നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കാന്‍ പുതിയ സേവനത്തിലൂടെ സാധിക്കും. നിലവിലുണ്ടാകുന്ന കാലതാമസങ്ങള്‍ പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചു.