Saturday, December 21, 2024
HomeMovieതമിഴ് നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

തമിഴ് നടൻ അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി

തമിഴ് യുവതാരം അശോക് സെൽവനും നടി കീർത്തി പാണ്ഡ്യനും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങൾ അശോക് സെൽവൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച്ച ചെന്നൈയിൽ സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കും താരങ്ങൾക്കുമായി പ്രത്യേക വിരുന്ന് നടക്കും.

ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. അശോക് സെല്‍വന്‍ നായകനായി ഈയിടെ പുറത്തിറങ്ങിയ ‘പോര്‍ തൊഴില്‍’ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു.

പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ അശോക് മലയാളത്തിനും സുപരിചിതനാണ്.

നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാര്‍’ എന്ന സിനിമയിൽ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സീ ഫൈവില്‍ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം.

തമിഴ് സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രശസ്തിയാർജിച്ച നടനാണ് അശോക് സെൽവൻ. നളൻ കുമാരസ്വാമിയുടെ സൂദ് കാവും എന്ന ചിത്രത്തിലൂടെയാണ് അശോക് സിനിമയിലെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments