1500 ഹമാസുകാരുടെ മൃതദേഹം കണ്ടെടുത്തുവെന്ന് ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇവയെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു. പലസ്തീൻ നേരത്തെ റിപ്പോർട്ട് ചെയ്ത മരണ സംഖ്യയിൽ ഉൾപ്പെട്ടിട്ടുള്ളവരും ഈ കൂട്ടത്തിൽ ഉണ്ടോ എന്ന് വ്യക്തമല്ല. ഹമാസിന് എതിരെയുള്ള പോരാട്ടത്തിനായി 3,00,000 സൈനികരെയാണു ഇസ്രയേൽ രംഗത്തിറക്കിയിരിക്കുന്നത്.
ഹമാസിൻ്റെ കയ്യിൽനിന്നും പ്രദേശങ്ങളെല്ലാം തിരിച്ചുപിടിച്ചു. രാത്രി മുതൽ ഹമാസ് പോരാളികളാരും ഇസ്രായേലിലേക്ക് കടന്നിട്ടില്ലെന്ന് വക്താവ് റിച്ചാർഡ് ഹെക്റ്റ് പറഞ്ഞു. കടുത്ത പ്രത്യാക്രമണങ്ങൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം നൽകിയത് ശേഷം ഹമാസ് കേന്ദ്രങ്ങളിലേക്ക് ശക്തമായ ആക്രമണമാണ് ഇസ്രായേൽ അഴിച്ചുവിട്ടത്. നാല് ദിവസമായി തുടരുന്ന ആക്രമണങ്ങളിൽ 2000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.