തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും മക്കളുടെ ആദ്യ ഓണ ചിത്രം പങ്കുവെച്ച് താരം. ഉയിരിന്റെയും
ഉലകിന്റെയും ആദ്യ ഓണം എന്ന ക്യാപ്ഷനോടെയാണ് വിഘ്നേശ് ചിത്രം പങ്കുവെച്ചത്. കുട്ടിമുണ്ടുടുത്ത് രണ്ടുപേരും ഓണമുന്നുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്റെ ഉയിർ, ഉലഗിനൊപ്പമുള്ള ഓണാഘോഷങ്ങൾ ഇവിടെ ആരംഭിക്കുന്നു, എല്ലാവർക്കും ഓണാശംസകൾ – എന്നാണ് വിക്കി പോസ്റ്റിൽ കുറിച്ചത്. നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.
ഉയിർ രുദ്രൊനിൽ എൻ ശിവൻ, ഉലക് ദൈവക് എൻ ശിവൻ എന്നാണ് കുട്ടികളുടെ പേര്. 2022 ജൂൺ ഒമ്പതിനായിരുന്നു നയൻതാരയുടേയും വിക്കിയുടേയും വിവാഹം. 2022 ഒക്ടോബറിലാണ് ഇരുവർക്കും ഇരട്ടകുട്ടികൾ പിറന്നത്.
ബോളിവുഡിലെ നയൻതാരയുടെ ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ഷാരൂഖ് ഖാനാണ് ചിത്രത്തിലെ നായകൻ. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ജവാനിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിഘ്നേഷ് ശിവൻ നിർമിക്കുന്ന ആർ എസ് സെന്തിൽ ചിത്രത്തിലും നയൻതാരയാണ് നായിക. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഇരൈവനി’ലും നയൻതാര നായികയാകയായി എത്തുന്നുണ്ട്. ജയം രവിയാണ് ചിത്രത്തിൽ നായകൻ.