Friday, October 18, 2024
HomeNewsKeralaതൃശൂര്‍ പൂരം: സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരം: സാമൂഹിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

തൃശൂര്‍ പൂരത്തിനിടെ സാമൂഹികാന്തരീക്ഷം അട്ടിമറിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ആസൂത്രിതമായ നീക്കം നടന്നു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ത്രിതല അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തില്‍ ആയിരുന്നു പൂരം.അതിന്റെ അവാസനഘട്ടങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായി.പൂരം അലങ്കോലപ്പെടുത്താനുള്ള ശ്രമം ഉണ്ടായി എന്നത് ഗൗരവമായി എടുത്തത് കൊണ്ടാണ് അതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തമാകുന്നത് കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട് എന്നാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ ഇരുപത്തിനാലിന് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട്‌സമഗ്രമായി കാണാന്‍ കഴിയില്ല. എഡിജിപി ആംആര്‍ അജിത്കുമാറിന്റെ ഭാഗത്തും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments