തൃശൂർ കണിമംഗലം പാടത്തേക്ക് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. തൃപ്രയാറിൽ നിന്നും തൃശൂർ ഭാഗത്തേക്ക് വന്ന ക്രെെസ്റ്റ് എന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും മറിഞ്ഞ നിലയയിലാണ്. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ.രാജന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പെട്ടവരിൽ നിരവധി വിദ്യാർത്ഥികളും ഉണ്ട്.