തെക്കന്‍ ലബനിനല്‍ നിന്നും യു.എന്‍ സമാധാന സേനയെ പിന്‍വലിക്കണം എന്ന ഇസ്രയേലിന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ. യുനിഫില്‍ സേന നിലവിലുള്ള പ്രദേശത്ത് തന്നെ തുടരും എന്ന് യു.എന്‍ വ്യക്തമാക്കി. ലബനനിലെ യുനിഫില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ നടനത്തിയ ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി അപലപിച്ചു.
നഗരഗ്രാമ വ്യത്യാസമില്ലാതെ ലബനനെ വന്‍സ്‌ഫോടനങ്ങളിലൂടെ തകര്‍ക്കുകയാണ് ഇസ്രയേല്‍ സൈന്യം.ഗാസയിലേതിന് സമാനമായി തകര്‍ക്കപ്പെട്ട കെട്ടിട കാഴാച്ചകളായി മാറിയിരിക്കുകയാണ് പല നഗരഭാഗങ്ങളും.കഴിഞ്ഞ മൂന്നാഴ്ച്ചക്കിടയില്‍ മാത്രം ലബനനില്‍ നാല് ലക്ഷത്തിലിധികം കുട്ടികള്‍ അഭയാര്‍ത്ഥികളായെന്നാണ് കണക്ക്. ഇതിനിടയില്‍ ആണ് ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയ്ക്ക് എതിരെയും ഇസ്രയേല്‍ തിരിഞ്ഞിരിക്കുന്നത്.തെക്കന്‍ ലബനനില്‍ നിന്നും യൂനിഫില്ലിനെ പൂര്‍ണ്ണമായും പിന്‍വലിക്കണം എന്നാണ് ഇസ്രയേലിന്റെ ആവശ്യം.എന്നാല്‍ ഇത് പൂര്‍ണ്ണമായും തള്ളുകയാണ് ഐക്യരാഷ്ട്രസഭ.സാമാധാന സേനാംഗങ്ങള്‍ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരും എന്ന് യുനിഫില്‍ മേധാവി ജീന്‍ ലാക്രോയിക്‌സ് പറഞ്ഞു.
തെക്കന്‍ ലബനനിലെ യുനിഫില്‍ താവളങ്ങള്‍ ഹിസ്ബുള്ളയ്ക്ക് കവചം ഒരുക്കുന്നുവെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു ആരോപിച്ചത്. തെക്കന്‍ ലബനനില്‍ സമാധാന സേനാംഗങ്ങളെ ലക്ഷ്യമിടുന്ന ഇസ്രയേല്‍ നടപടിയില്‍ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കടുത്ത ആശങ്കയും രേഖപ്പെടുത്തി.യുനിഫില്‍ അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നും സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ലബനന്‍ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി 2006-ലെ യുഎന്‍ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് യുനിഫിലിനെ നിയോഗിച്ചത്. ഇസ്രയേല്‍ ലബനിനല്‍ കരയുദ്ധം ആരംഭിച്ചതിന് ശേഷം ഇരുപതിലധികം തവണയാണ് യുനിഫില്‍ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്