നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ അവശേഷിക്കെ മദ്ധ്യപ്രദേശിൽ മൂന്ന് ബി.ജെ.പി. എം.എല്‍.എ.മാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ മധ്യപ്രദേശിലെ ആകെ മന്ത്രിസഭാംഗങ്ങള്‍ 34 പേരായി. ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ ഭോപാലിലെ രാജ്ഭവനില്‍വെച്ച് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ മന്ത്രിയും നാലുതവണ എം.എല്‍.എ.യുമായ രാജേന്ദ്ര ശുക്ല, ഏഴുതവണ എം.എല്‍.എ.യായ ഗൗരിശങ്കര്‍ ബിസെന്‍, ഒരുതവണ എം.എല്‍.എ.യായ രാഹുല്‍ ലോധി എന്നിവരാണ് മന്ത്രിമാരായി ചുമതലയേറ്റത്.
മധ്യപ്രദേശിലെ ജാതി-പ്രാദേശിക സമവാക്യങ്ങള്‍ പരിഗണിച്ചാണ് നിലവിലെ മന്ത്രിസഭാ വിപുലീകരണം. പുതുതായി സത്യപ്രതിജ്ഞ ചെയ്ത ലോധി, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഉമാ ഭാരതിയുടെ കുടുംബാംഗമാണ്. ബിസനും ലോധിയും പിന്നാക്ക വിഭാഗക്കാര്‍ കൂടിയാണ്. ഖരഖ്പൂരിൽ നിന്നുള്ള രരാഹുല്‍ ലോധിയിലൂടെ നാൽപത് ശതമാനം വരുന്ന ഒബിസി വോട്ടാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്.