കോഴിക്കോട് തെരുവുനായ്ക്കൾ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വടകര അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബുവാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂക്കര-ഒഞ്ചിയം റോഡിലാണ് അപകടം നടന്നത്. കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ റോഡിന് കുറുകെ ചാടുകയായിരുന്നു. നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. സി.ഐ.ടി.യു ഹാര്‍ബര്‍ സെക്ഷൻ സെക്രട്ടറിയും സജീവ സാമൂഹിക പ്രവര്‍ത്തകനുമാണ്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: നിഷ. മകന്‍: അനുനന്ദ്.