വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കി.മൂന്ന് ബന്ദികള്‍ക്ക് ഹമാസും മോചനം നല്‍കി.ഗാസയിലേക്ക് കൂടുതല്‍ സഹായവും എത്തിത്തുടങ്ങി.ഇന്നലെ അര്‍ദ്ധരാത്രിക്ക് ശേഷം ആണ് തൊണ്ണൂറ് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കിയത്.സ്ത്രീകളും പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവരും ആണ് മോചിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 1890 തടവുകാരെയാണ് ഇസ്രയേല്‍ മോചിപ്പിക്കുക.ഹമാസ് മോചിപ്പിക്കുന്ന ഓരോ ബന്ദിക്കും പകരമായി മുപ്പത് പലസ്തീന്‍ തടവുകാര്‍ക്ക് ഇസ്രയേല്‍ മോചനം നല്‍കും.
ഈ ആഴ്ച നാല് ബന്ദികളെകൂടി ഹമാസ് മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.ആഴ്ച്ചയില്‍ മൂന്ന് ബന്ദികളെ വീതം മോചിപ്പിക്കുന്നതിന് ആണ് ധാരണയില്‍ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി മൂന്ന് ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കിയിരുന്നു.വെടിനിര്‍ത്തലിന്റെ ഒന്നാംദിനം 630 ട്രക്കുകളില്‍ ഗാസയിലേക്ക് സഹായം എത്തി.ഭക്ഷ്യവസ്തുക്കളും മരുന്നും അടക്കമുള്ളവയാണ് എത്തിച്ച് നല്‍കുന്നത്.ഗാസയുടെ പ്രധാന തെരുവുകളില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി.ഇവിടെ പ്രാദേശിക സുരക്ഷാ സേനയെ വിന്യസിച്ചതായി ഗാസ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.യുദ്ധംഭയന്ന് പലായനം ചെയ്ത പലസത്‌നീകള്‍ സ്വദേശങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വെടിനിര്‍ത്തല്‍