മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ദളിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതിയായ വിക്രം സിംഗ് താക്കൂറടക്കം എട്ട് പേരാണ് അറസ്റ്റിലായത്. പത്തൊന്‍പതുകാരനായ നിതിൻ അഹിർവാരിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയത്. അക്രമികളില്‍ നിന്ന് മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയെ നഗ്നയാക്കി മര്‍ദിക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തു. മുഖ്യപ്രതിയുൾപ്പെടെ ഒമ്പത് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കേസ് ഫയൽ ചെയ്തിട്ടുണ്ട്. സെക്ഷൻ 302 എസ്സി, എസ്ടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ടെന്നും എസ് പി സഞ്ജീവ് ഉയ്ക് പറഞ്ഞു.
2019ൽ നിതിൻ അഹിർവാറിന്റെ സഹോദരി നൽകിയ ലൈംഗിക പീഡന കേസ് പിൻവലിക്കാത്തതിനെ തുടർന്നാണ് ആക്രമണമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് നിതിൻ അഹിർവാറും വിക്രം സിംഗ് താക്കൂറും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് യുവാവിനെ വീട്ടിൽകയറി തല്ലിക്കൊന്നത്. നിതിൻ അഹിർവാറിന്റെ വീട്ടിൽ കയറിയ വിക്രം സിംഗ് യുവാവിനെ തല്ലിക്കൊലപ്പെടുത്തുകയായിരുന്നു.