ഇന്ത്യന്‍ രൂപ ശക്തിപ്പെട്ടതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്.ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മുപ്പത് പൈസയിലധികം ആണ് കുറവ് വന്നത്.
ഒരു യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഇരുപത്തിമൂന്ന് രൂപ ഇരുപത്തിയഞ്ച് പൈസയായിട്ടാണ് ഇന്ന് കുറഞ്ഞത്.ദിര്‍ഹം രൂപ വിനിമയ നിരക്ക് ഇരുപത്തിനാലിലേക്ക് വരെ ഉയര്‍ന്നതിന് ശേഷം ആണ് കുറഞ്ഞത്.സൗദി റിയാല്‍ അടക്കമുള്ള മറ്റ് ഗള്‍ഫ് കറന്‍സികളുടെ വിനിമയനിരക്കും സമാനമായി കുറഞ്ഞു.കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിനിമയ നിരക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഡോളറിന് എതിരെ രൂപയുടെ മൂല്യം വര്‍ദ്ധിക്കുന്നതാണ് വിനിമയ നിരക്കില്‍ പ്രതിഫലിക്കുന്നത്.ഇന്ന് ഒരു ഡോളറിന് 85.94 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്.ഇന്ത്യയിലേക്കുള്ള ഡോളര്‍ ഒഴുക്ക് കൂടിയതും വിദേശനിക്ഷേപകര്‍ വിപണിയിലേക്ക് തിരികെ എത്തിയതും ആണ് രൂപയുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത്.