ദീപാവലി ആശംസകള്‍ നേര്‍ന്ന യുഎഇ ഭരണാധികാരികള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസാ സന്ദേശം പങ്കുവെച്ചത്. യുഎഇയില്‍ വിവിധയിടങ്ങളിലാണ് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന ജനതയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ് യുഎഇ ഭരണകര്‍ത്താക്കള്‍. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരാണ് എക്‌സിലൂടെ ആശംസകള്‍ അറിയിച്ചത്. അറബിക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു ആശംസാ സന്ദേശം പങ്കുവെച്ചത്.
യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്‍ വരും വര്‍ഷങ്ങളും നിങ്ങള്‍ക്കും കുടുംബത്തിനും സാമാധാനവും സന്തോഷവും ഉണ്ടാകട്ടെയെന്നും എക്‌സില്‍ കുറിച്ചു. സന്തോഷവും സമാധാവും നിറഞ്ഞ ദിനങ്ങളാകട്ടെയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അറിയിച്ചു. ദുബൈയിലും മറ്റ് വിവിധ എമിറേറ്റുകളിലും വിപുലമായി ദീപാവലി ആഘോഷങ്ങളാണ് നടത്തുന്നത്. ദുബൈയില്‍ വിവിധ സ്ഥലങ്ങളില്‍ നവംബര്‍ ഏഴ് വരെ നീണ്ടു നല്‍ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.