ദുബൈയിലെ താമസമേഖലകളിലെ നിരത്തുകളിലും പൊലീസ് റഡാറുകള്‍ സ്ഥാപിക്കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അടക്കമുള്ള നിയമലംഘനങ്ങളും റഡാറില്‍ കുടുങ്ങും.റഡാര്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും എന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.ദുബൈയില്‍ ഹൈവേകളിലും പ്രധാനറോഡുകളിലും മാത്രമല്ല പാര്‍പ്പിട മേഖലകളിലേയും ഉള്‍റോഡുകളിലേയും ഗതനിയമലംഘനങ്ങള്‍ ഇന്ന് പൊലീസ് റഡാറില്‍ കുടങ്ങും. താമസമേഖലള്‍ക്കുള്ളിലേയും സമീപത്തേയും റോഡുകളില്‍ ട്രാഫിപ് റഡാറുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ദുബൈ പൊലീസ്.
അമിത വേഗത മാത്രമല്ല മറ്റ് ഗതാഗത നിയമലംഘനങ്ങളും ഈ റഡാറുകളില്‍ പതിയും എന്ന് പൊലീസ് അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഈ റഡാറുകളില്‍ പതിയും എന്ന് ദുബൈ പൊലീസ് ട്രാഫിക് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നിയമവിരുദ്ധമായ യുടേണ്‍ പെഡസ്ട്രിയന്‍ ക്രോസിംഗില്‍ വാഹനം നിറുത്താതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളും റഡാര്‍ പിടികൂടും.
സാധാരണ ട്രാഫിക് റഡാര്‍ പോലെ പാര്‍പ്പിട മേഖലകളിലെ റഡാറുകള്‍ക്ക് ഫ്‌ളാഷ് ഉണ്ടാകില്ലെന്നും ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററിലും ട്രാഫിക് റഡാറുകളിലെ ദൃശ്യങ്ങള്‍ തത്സമയം കാണാന്‍ കഴിയും