ദുബൈയില്‍ നിര്‍മ്മിക്കുന്ന പുതിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഗേജിനായി കാത്തുനില്‍ക്കേണ്ടവരില്ല ദനാത്ത.വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും ലഭിക്കും.ദുബൈ അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുമ്പോള്‍ യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുമെന്നാണ് എയര്‍പോര്‍ട്‌സ് സര്‍വീസ് കമ്പനിയായ ദനാത്ത പറയുന്നത്.യാത്രകഴിഞ്ഞെത്തുന്നവര്‍ക്ക് ലഗേജിനായി മിനുട്ടുകളോളം കാത്തുനില്‍ക്കേണ്ടിവരില്ല.
വിമാനമിറങ്ങി ടെര്‍മിനലില്‍ എത്തുമ്പോള്‍ തന്നെ ലഗേജും തയ്യാറായിരിക്കും എന്ന് ദനാത്ത സി.ഇ.ഒ സ്റ്റീവ് അല്ലെന്‍ പറഞ്ഞു. ലഗേജ് യാത്രക്കാരുടെ വീടുകളിലോ ഹോട്ടലുകളിലോ എത്തിച്ച് നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും.യാത്രക്കാര്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്കായി പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയിട്ടുള്ള സംവിധാനങ്ങള്‍ ആണ് ഒരുക്കുന്നത്.പേപ്പറിന് പൂര്‍ണ്ണമായും ഒഴിവാക്കി പകരം ബയോമെട്രിക് ഉപയോഗിക്കും.
3500 കോടി ഡോളര്‍ ചിലവഴിച്ചാണ് അല്‍മക്തും വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.പുതിയ ടെര്‍മിനലില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ തന്നെ ഉണ്ടാകില്ലെന്ന് ദുബൈ എയര്‍പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്.സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങള്‍ ആയിരിക്കും പുതിയ ടെര്‍മിനലില്‍ ഉണ്ടാവുക.