ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പെന്റ്ഹൗസ് ദുബൈയില്‍ വില്‍പ്പനയ്ക്ക്.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലാണ് ആഢംബരവസതി വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്.ഇരുപത്തിയൊരായിരം ചതുരശ്രയടി വീസ്തീര്‍ണ്ണമുളള പെന്റ്ഹൗസിന് അന്‍പത്തിയൊന്ന് ദശലക്ഷം അമേരിക്കന്‍ ഡോളറാണ് വില.
അതായത് 187.17 ദശലക്ഷം ദിര്‍ഹം.ആയിരത്തി മുന്നൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ആഢംബര വസതി ദുബൈ ഡൗണ്‍ടൗണിലെ തന്നെ ഏറ്റവും വലിപ്പമേറിയതാണ്.
ആദ്യനിലയ്ക്ക് 14000 ചതുരശ്രയടിയാണ് വിസ്തീര്‍ണ്ണം.രണ്ടാം നിലയ്ക്ക് ഏഴായിരവും.ബുര്‍ജ് ഖലീഫയിലെ ഏക പ്രൈവറ്റ് ലിഫ്റ്റും ഈ പാര്‍പ്പിടത്തിലേക്കുള്ളതാണ്.നീന്തല്‍കുളം അടക്കം അത്യാഢംബര സൗകര്യം ആണ് പെന്റ്ഹൗസില്‍ ഉള്ളത്.