ദുബൈയില്‍ ഇരുപത് മിനിറ്റിനുള്ളില്‍ ഉണ്ടായത് 50 അപകടങ്ങള്‍. രാവിലെ തിരക്കേറിയ സമയത്താണ് വിവിധയിടങ്ങളിലായി അപകടമുണ്ടായത്. വാഹനാപകടത്തിന്റെ വിവിരങ്ങള്‍ ദുബൈ പൊലീസ് എക്‌സിലൂടെ പങ്കുവെച്ചു.ദുബൈയില്‍ രാവിലെ തിരക്കേറിയ സമയത്താണ് വിവിധയിടങ്ങളിലായി വാഹന അപകടങ്ങള്‍ ഉണ്ടായത്. ഇരുപത് മിനിറ്റിനുള്ളില്‍ അമ്പത് വാഹന അപകടങ്ങള്‍ ഉണ്ടായതായി ദുബൈ പൊലീസ് അറിയിച്ചു. ദുബൈ പൊലീസിന്റെ ആപ്ലിക്കേഷനില്‍ ലോക്കേഷന്‍ മാപ്പില്‍ അപകടങ്ങള്‍ നടന്ന സ്ഥലങ്ങള്‍ പര്‍പ്പിള്‍ നിറത്തില്‍ രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് വിവിധിയിടങ്ങളില്‍ ഗഗതാഗ കുരുക്കും അനുഭവപ്പെട്ടു.
ഷെയ്ഖ് സായിദ് റോഡ്, ഹെസ്സ സ്ട്രീറ്റ്, ഇന്റര്‍നാഷണല്‍ സിറ്റി, ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ ഉണ്ടായതായി പൊലീസ് അറിയിച്ചത്. ഗതഗതാ കുരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹന യാത്രികര്‍ മറ്റ് പാതകള്‍ തിരഞ്ഞെടുക്കാന്‍ ദുബൈ പൊലീസ് അറിയിച്ചു.