ദുബൈയില്‍ പാര്‍ക്കിംഗ് നിയമലംഘനത്തിനു ചുമത്തിയ പിഴകളില്‍ വര്‍ദ്ധന. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പിഴകള്‍ ഇരുപത്തിയാറ് ശതമാനം വര്‍ദ്ധിച്ചതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. പൊതുപാര്‍ക്കിംഗ് മേഖലകളിലെ നിയമലംഘനത്തിനാണ് പിഴ ഈടാക്കിയത്.കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 2,91,000 പിഴകളാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 26 ശതമാനം വര്‍ദ്ധിച്ച് 3,65,000 ല്‍ എത്തി. പിഴ തുകയില്‍ നിന്നുമുഴള്ള വരുമാനം 54.6 ദശലക്ഷം ദിര്‍ഹമായി. 27 ശതമാനമാണ് വര്‍ദ്ധ. പാര്‍ക്കിംഗ് എന്‍ഫോഴ്‌സുമെന്റുകള്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് പാര്‍ക്കിന്‍ കമ്പനി അറിയിച്ചു.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 107.1 ദശലക്ഷമാണ് പിഴതുകയില്‍ നിന്നുമുള്ള വരുമാനം. കാറുകളില്‍ ഘടിപ്പിച്ച സ്‌കാനര്‍ ക്യാമറകള്‍ വഴിയാണ് എന്‍ഫോഴ്‌സ്‌മെന്റ് കൂടുതല്‍ പരിശോധന നടത്തുന്നത്. ദുബൈയിലെ പൊതു പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പാര്‍ക്കിന്‍ കമ്പനിയുടെ നിയന്ത്രണത്തിലായതോടെ സ്മാര്‍ട്ട് പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും. നിയമലംഘങ്ങള്‍ കണ്ടെത്തുന്നതില്‍ കൂടുതല്‍ കാര്യക്ഷമത കൈവരിച്ചതായി പാര്‍ക്കിന്‍ അറിയിച്ചു. 2024 ന്റെ രണ്ടാം പാദത്തോടെ എമിറേറ്റിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണം രണ്ട് ലക്ഷം കടന്നതായി പാര്‍ക്കിന്‍ കമ്പനി അറിയിച്ചു. 2,900 പുതിയ പാര്‍ക്കിംഗ് സ്ഥലങ്ങളാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.