ദുബൈയില്‍ കായികവിനോദങ്ങള്‍ക്ക് മൈതാനങ്ങള്‍ സൗജന്യമായി ലഭ്യമാക്കി മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനങ്ങള്‍ അനുവദിക്കുന്നത്.ഫുട്‌ബോളോ ക്രിക്കറ്റോ കളിക്കുന്നതിന് മൈതാനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായി ലഭ്യമാക്കുകയാണ് മുന്‍സിപ്പാലിറ്റി.ഒരു മണിക്കൂര്‍ സമയത്തേക്കാണ് മൈതാനം സൗജന്യമായി ലഭിക്കുക.കുടുംബങ്ങള്‍ക്ക് ഫോട്ടോഷൂട്ടിനും മൈതാനം സൗജന്യമായി ബുക്ക് ചെയ്യാം.എമിറേറ്റില്‍ വിവിധ ഭാഗങ്ങളിലായുള്ള മുപ്പതിലധികം മൈതാനങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുന്നതിനും അവസരം ഉണ്ട്.
യുഎഇ പൗരന്‍മാര്‍ക്കും താമസവീസക്കാര്‍ക്കും മൈതാനം ബുക്ക് ചെയ്യാം.ദുബൈ മുന്‍സിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ യുഎഇ പാസ് ഉപയോഗിച്ച് ബുക്കിംഗ് പൂര്‍ത്തിയാക്കാം.വെബ്‌സൈറ്റില്‍ ബുക്ക് സ്‌പോര്‍ട്‌സ് ഫീല്‍ഡ് എന്നവിഭാഗത്തില്‍ ക്ലിക്ക് ചെയ്താല്‍ ബുക്കിംഗിലേക്ക് പ്രവേശിക്കാം.സൗകര്യപ്രദമായ മൈതനാവും അനുയോജ്യമായ സമയവും തെരഞ്ഞെടുത്ത് ബുക്കിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയും.ബുക്കിംഗില്‍ തടസ്സം നേരിടുന്നുണ്ടെങ്കില്‍ 800900 എന്ന നമ്പറില്‍ ബന്ധപ്പെടാം.dubaipublicparks.ae എന്ന വെബ്‌സൈറ്റിലും മൈതാനും ബുക്ക് ചെയ്യാം.ഒരു വ്യക്തിക്ക് ആഴ്ച്ചയില്‍ ഒരു തവണ മാത്രമേ മൈതാനം ബുക്ക് ചെയ്യാന്‍ സാധിക്കു.