ദുബൈയില്‍ കെട്ടിടത്തില്‍ നിന്നും വീണ് യുവതി മരിച്ചു.ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ ആണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ഷെയ്ഖ് സായിദ് റോഡില്‍ ബിസിനസ് ബേയില്‍ സ്ഥിതി ചെയ്യുന്ന എസ്‌കേപ് ടവറിന്റെ താഴെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ അഞ്ച് മണിയോട് കൂടിയാണ് കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
എസ്‌കേപ് ടവറിന്റെ മുപ്പത്തിയെട്ടാം നിലയില്‍ ആണ് യുവതി താമസിച്ചിരുന്നത് എന്നാണ് വിവരം. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചതാകാം എന്നാണ് നിഗമനം. യുവതിയെ തിരിച്ചറഞ്ഞിട്ടില്ല.ഏഴരയോട് കൂടി മൃതദേഹം സംഭവസ്ഥലത്ത് നിന്നും പൊലീസ് മാറ്റി. യുവതിയുടെ മരണം സംബന്ധിച്ച് ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.