വന്‍വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ദുബൈയില്‍ വീണ്ടും ഡിസ്‌കൗണ്ട് സെയില്‍ എത്തുന്നു.ചെറിയപെരുന്നാളിനോട് അനുബന്ധിച്ചാണ് വിലക്കിഴിവില്‍ വ്യ്ാപാരം.ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ആണ് വിലക്കിഴിവ് നല്‍കുന്നത്.
തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്ത്ഗ്രേറ്റ് ഓണ്‍ലൈന്‍ സെയില്‍ വീണ്ടും സംഘടിപ്പിക്കുകയാണ് ദുബൈയിലെ സര്‍ക്കാര്‍ സ്ഥാപനമായ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റ്.പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റകളുമായി സഹകരിച്ച് മാര്‍ച്ച് ഇരുപത്തിയേഴ് മുതല്‍ മുപ്പത് വരെയാണ് ഗ്രേറ്റ് ഓണ്‍ലൈന്‍ സെയില്‍.വസ്ത്രങ്ങള്‍ പാദരക്ഷകള്‍ ആഭരണങ്ങള്‍ വാച്ചുകള്‍ ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തൊണ്ണൂറ്റിയഞ്ച് ശതമാനം വരെ വിലക്കിഴിവ് ലഭിക്കും എന്നാണ്പ്രഖ്യാപനം.ആമസോണ്‍,നൂണ്‍,ഇമാക്‌സ്,ബേബിഷോപ്പ്,ജംബോ,പ്യൂമ,എക്‌സ്പ്രസഷന്‍സ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ ഗ്രേറ്റ് ഓണ്‍ലൈന്‍ സെയിലിന്റെ ഭാഗമാകും.ഇത് കൂടാതെ ഡൗസ്‌കൗണ്ട് കൂപ്പണുകളും ഒരു ലക്ഷം ദിര്‍ഹം വരെ ക്യാഷ്‌പ്രൈസും ഭാഗ്യശാലികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.