ദുബൈയില്‍ സമ്മര്‍സര്‍പ്രൈസിന്റെ സമാപനത്തോട് അനുബന്ധിച്ച് വ്യാപാരകേന്ദ്രങ്ങളില്‍ ഡിസ്‌കൗണ്ട് സെയില്‍ പ്രഖ്യാപിച്ചു. പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴവ് ലഭിക്കും എന്നാണ് പ്രഖ്യാപനം.അടുത്ത വാരാന്ത്യത്തില്‍ ആണ് വിലക്കിഴിവ് ലഭിക്കുക.
ദുബൈ സമ്മര്‍സര്‍പ്രൈസസിന്റെ ഭാഗമായി വിലക്കിഴിവ് പ്രയോജനപ്പെടുത്തി ഷോപ്പിംഗ് നടത്തിനുള്ള അവസാനം അവസരം ആണ് ഈ ആഴ്ച്ചത്തേത്. ഓഗസ്റ്റ് മുപ്പത്തിയൊന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് ദുബൈയിലെ മാളുകളിലും ഷോപ്പിംഗ് സെന്ററുകളിലും വിലക്കിഴിവ് ലഭിക്കുക. 550-ല്‍ അധികം ബ്രാന്‍ഡുകള്‍ക്ക് വിലക്കിഴിവ് ലഭിക്കും എന്നാണ് പ്രഖ്യാപനം. ദുബൈയിലെ 2500-ഓളം ഔട്ട്‌ലെറ്റുകള്‍ ഡിസ്‌കൗണ്ട് സെയിലിന്റെ ഭാഗമാകും.
എമിറേറ്റിലെ പ്രധാനപ്പെട്ട മാളുകളും ഷോപ്പിംഗ് സെന്ററുകളും എല്ലാം സമ്മര്‍സര്‍പ്രൈസസിന്റെ ഭാഗമാകും.ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ ലഭിക്കുന്നതിനുള്ള അവസരവും സമ്മര്‍സര്‍പ്രൈസിന്റെ അവസാനഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജാഗ്വാര്‍,ലക്‌സസ് കാറുകളും അയ്യായിരം ദിര്‍ഹം ക്യാഷ് പ്രൈസും എഴുപതിനായിരം ദിര്‍ഹം മൂല്യമുള്ള സ്വര്‍ണ്ണ-വജ്രാഭരണങ്ങളും ആണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുക.