ദുബൈയില്‍ സാലിക്ക് നിരക്ക് വര്‍ദ്ധന ജനുവരി മുപ്പത്തിയൊന്നിന് പ്രാബല്യത്തില്‍ വരും.തിരക്കേറിയ സമയങ്ങളില്‍ ആറ് ദിര്‍ഹമായിട്ടാണ് നിരക്ക് വര്‍ദ്ധിക്കുന്നത്.ഞായറാഴ്ചകളില്‍ നാല് ദിര്‍ഹമായിരിക്കും നിരക്ക്.സാധാരണദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ പത്ത് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും ആറ് ദിര്‍ഹമായിരിക്കും സാലിക്ക് നിരക്ക്.രാവിലെ പത്ത് മുതല്‍ നാല് വരെയും വൈകിട്ട് എട്ട് മുതല്‍ രാത്രി ഒരു മണി വരെയും നാല് ദിര്‍ഹവും സാലിക്ക് നിരക്ക് ഈടാക്കും.രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ ആറ് വരെ സാലിക്ക് നിരക്ക് ഈടാക്കില്ല.
പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളില്‍ നാല് ദിര്‍ഹം ആണ് നിരക്ക്. രാത്രി ഒരുമണി മുതല്‍ രാവിലെ ആറ് വരെ ടോള്‍ നല്‍കേണ്ടതില്ല.റമദാന്‍ മാസം നിരക്ക് ഈടാക്കുന്ന സമയക്രമത്തില്‍ മാറ്റമുണ്ടാകും എന്നും സാലിക്ക് കമ്പനി അറിയിച്ചു.റമദാനില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെയായിരിക്കും ആറ് ദിര്‍ഹം ഈടാക്കുക.രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി രണ്ട് മണിവരെയും നാല് ദിര്‍ഹവും നിരക്ക് ഈടാക്കും.രാത്രി രണ്ട് മുതല്‍ല രാവിലെ ഏഴ് വരെ സൗജന്യമായി ടോള്‍ഗേറ്റ് കടക്കാം.ഞായറാഴ്ചകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി രണ്ട് മണി വരെ നാല് ദിര്‍ഹം ആയിരിക്കും നിരക്ക്. രാത്രി രണ്ട് മുതല്‍ രാവിലെ ഏഴ് വരെ നിരക്കിടാക്കില്ല.റോഡുകളിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിനാണ് സാലിക്ക് നിരക്കുകളില്‍ മാറ്റം വരുത്തുന്നതെന്ന്് കമ്പനി അറിയിച്ചു.