ദുബൈയില്‍ മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് ഓടിച്ച വ്യക്തി പൊലീസ് പിടിയില്‍.ഇയാളുടെ വാഹനം കണ്ടുകെട്ടിയതായും പൊലീസ് അറിയിച്ചു.ദുബൈയില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ അമിതവേഗതയില്‍ വാഹനം ഓടിച്ചയാളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗതയില്‍ ബൈക്ക് പായിച്ച ഇയാള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി സൃഷ്ടിക്കുന്ന പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ദുബൈ പൊലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സയിഫ് മുഹൈര്‍ അല്‍ മസ്രൂയി
പറഞ്ഞു. ഇയാളെ പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും ബൈക്കിന്റെ വേഗത വീണ്ടും വര്‍ദ്ധിപ്പിക്കുകയണ് ചെയ്തത്.
അമിത വേഗതയില്‍ ബൈക്കോടിച്ച വ്യക്തിക്ക് അന്‍പതിനായിരം ദിര്‍ഹം പിഴ ചുമത്തിയെന്നും പൊലീസ് അറിയിച്ചു.തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി എന്നും പൊലീസ് അറിയിച്ചു.