ദുബൈയുടെ വ്യോമയാനമേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒന്നരലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ തുറക്കുമെന്ന് പഠന റിപ്പോര്‍ട്ട്.അല്‍മക്തും വിമാനത്താവള വികസനം ആണ് പ്രധാനമായും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.രാജ്യാന്തരഗവേഷണ സ്ഥാപനമായ ഓക്‌സ്‌ഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2030-ഓട് കൂടി 185000 പുതിയ തൊഴിലവസരങ്ങള്‍ കൂടി തുറക്കും എന്നാണ് ഓക്‌സഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് ദുബൈയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 816000-ആയും വര്‍ദ്ധിക്കും.കോവിഡ് മഹാമാരിക്കാലത്തിന് ശേഷം ദുബൈയുടെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.ദുബൈ എയര്‍ലൈനുകളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബൈയും കോടിന് ശേഷം വന്‍തോതിലാണ് ജീവനക്കാരുടെ എണ്ണവും റൂട്ടുകളും വര്‍ദ്ധിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ദുബൈയില്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് ഭരണകൂടം.
നിലവിലുള്ള ദുബൈ വിമാനത്താവളത്തിന്റെ അഞ്ചിരട്ടി വലിപ്പമുള്ള വിമാനത്താവളം ആണ് അല്‍മക്തുമില്‍ നിര്‍മ്മിക്കുന്നത്.ദുബൈയുടെ വ്യോമയാന മേഖലയുടെ കുതിപ്പില്‍ നിര്‍ണ്ണായകമാകും എന്നാണ് ഓക്‌സഫോഡ് എക്ക്‌ണോമിക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുബൈയുടെ ജിഡിപിയിലേക്ക് 610 കോടി ദിര്‍ഹത്തിന്റെ സംഭവന പുതിയ വിമാനത്താവളം നല്‍കും. പുതിയ വിമാനത്താവളത്തോട് അനുബന്ധിച്ച് മാത്രം 132000 തൊഴിലവസരങ്ങള്‍ തുറക്കപ്പെടും. ദുബൈ വിമാനകമ്പനിയായ എമിറേറ്റിസില്‍ നിലവില്‍ 103000 ജീവനക്കാരാണുള്ളത്. ഇരുപത്തിയേഴായിരത്തോളം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുന്നതിന് ആണ് എമിറേറ്റ്‌സിന്റെ ശ്രമം.