ദുബൈ: റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിംഗ്. വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വിലയിരുത്തിയാണ് റേറ്റിങ് നല്‍കിയത്. തൊഴില്‍ അന്തരീക്ഷത്തിലും നിര്‍മ്മാണ സ്ഥലങ്ങളിലും മറ്റെല്ലാ പ്രവര്‍ത്തന മേഖലകളിലും മികച്ച ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതിനാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റിയ്ക്ക് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചത്. 57 ഘടകങ്ങള്‍ വിലയിരുത്തിയാണ് ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സില്‍ റേറ്റിങ് നടത്തിയത്. അതോടൊപ്പം പതിനാല് സ്ഥലങ്ങളില്‍ പരിശോധനകളും നടത്തിയിരുന്നു. ഇവയില്‍ 96 ശതമാനം മനദണ്ഡങ്ങള്‍ പാലിച്ചതായാണ് കണ്ടെത്തിട്ടുള്ളത്. 92 ശതമാനമാണ് റേറ്റിങ് സ്വന്തമാക്കാന്‍ ആവശ്യമായിരുന്നത്. തൊഴില്‍പരമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആര്‍ടിഎയുടെ സ്ഥാനവും പ്രതിബദ്ധതയും അടയാളപ്പെടുത്തുന്നതാണ് നേട്ടം. മികവിനും സുസ്ഥിരതയ്ക്കുമുള്ള ആര്‍ടിഎയുടെ പരിശ്രമങ്ങളുടെ തെളിവാണ് ഫൈവ് സ്റ്റാര്‍ റേറ്റിങ് നേട്ടമെന്ന് സേഫ്റ്റി റിസ്‌ക് റെഗുലേഷന്‍ ആന്റ് പ്ലാനിങ് വകുപ്പ് ഡയറക്ടര്‍ നദ ജാസിം പറഞ്ഞു.