ദുബൈ: വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഇതിനായി ജിഡിആര്‍എഫ്എയും ദുബൈ എയര്‍പോര്‍ട്‌സും തമ്മില്‍ സഹകരണ കരാറില്‍ ഒപ്പുവെച്ചു. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും ദുബൈ വിമാനത്താവളങ്ങളെ ലോകത്തെ മുന്‍നിര വ്യോമയാന കേന്ദ്രമായിമാറ്റുന്നതിനുംലക്ഷ്യമിട്ടാണ്കരാര്‍. ജിഡിആര്‍എഫ്എ ദുബൈയുടെ പ്രധാന ഓഫീസില്‍ നടന്ന ചടങ്ങില്‍മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റിയും ദുബൈ എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ജിഡിആര്‍എഫ്എയുടെ ശ്രമത്തെ ഈ സഹകരണ കരാര്‍ ഗണ്യമായി പിന്തുണയ്ക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദുബൈ ലോകത്തിലെ മുന്‍നിര എയര്‍പോര്‍ട്ടായിഉറപ്പിക്കുന്നതിനുള്ള തുടര്‍ ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്ന്ദുബൈ എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള പ്രവര്‍ത്തന രീതികള്‍ മനസിലാക്കുന്നതിന് സംവിധാനമൊരുക്കും. വിമാനത്താവളങ്ങളിലെ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതയും സുരക്ഷയും വര്‍ദ്ധിപ്പിക്കും. ഇലക്ട്രോണിക് ലിങ്ക് വഴി സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യം. യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുക, സ്മാര്‍ട്ട് ഗേറ്റുകള്‍ പോലെ മികച്ചതും പുതുമയാര്‍ന്നതുമായ സേവനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിനും കരാറില്‍ ധാരണയായി.