ഉയരത്തില്‍ ബുര്‍ജ് ഖലീഫയെ മറികടക്കുന്ന ദുബൈ ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ്.ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പുന:രാരംഭിക്കുന്നതിനാണ് ശ്രമം. ദുബൈ ക്രിക്ക് ഹാര്‍ബറില്‍ ആണ് ക്രിക്ക് ടവര്‍ നിര്‍മ്മിക്കുന്നത്.
2016-ല്‍ ആണ് ദുബൈ ക്രീക്ക് ഹാര്‍ബറില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കലിട്ടത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും ആണ് ക്രീക്ക് ടവറിന് തറക്കല്ലിട്ടത്. നിര്‍മ്മാണം വേഗത്തില്‍ ആരംഭിക്കുകയും ചെയ്തു. 828 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം എക്‌സ്‌പോ 2020-ക്ക് മുന്‍പ് പൂര്‍ത്തിയാക്കും എന്നായിരുന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പ്രഖ്യാപനം.
ക്രിക്ക് ടവറിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തുന്നുവെന്നാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍ വ്യക്തമാക്കുന്നത്. ഒരു പ്രമുഖ രാജ്യാന്തര കമ്പനിയാണ് പുനര്‍രൂപകല്‍പ്പന നടത്തുന്നത്. നിരവധി രാജ്യാന്തര കമ്പനികള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നാണ് പുനര്‍രൂപകല്‍പ്പനയ്ക്കുള്ള സ്ഥാപനത്തെ തെരഞ്ഞെടുത്തത്. പൂതിയ രൂപകല്‍പ്പനയ്ക്കായി എട്ട് മാസം വരെ വേണ്ടിവരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ക്രിക്ക് ടവറിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷെന്നും മുഹമ്മദ് അലാബര്‍ അറിയിച്ചു. പുതിയ രൂപകല്‍പ്പനയില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം ക്രിക്ക് ടവറിന് ഉണ്ടാകുമോ എന്ന് അലാബര്‍ വ്യക്തമാക്കിയിട്ടില്ല.