ദുബൈ ക്രിക്ക് ഹാര്‍ബറില്‍ ഒരു കിലോമീറ്റര്‍ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത് അബദ്ധമായി പോയെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍. കീക്ക് ഹാര്‍ബറില്‍ നിര്‍മ്മിക്കുന്ന ടവറിന്റെ പുതിയ രൂപകല്‍പ്പന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുറത്തുവിടുമെന്നും അലാബര്‍ പറഞ്ഞു. ദുബൈയില്‍ ഒരു ഡ്രൈവ് ത്രൂ മാള്‍ മാള്‍ നിര്‍മ്മിക്കുമെന്നും മുഹമ്മദ് അലാബര്‍ പറഞ്ഞു.ദുബൈ ക്രീക്കില്‍ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായിരുന്നു ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പദ്ധതി.
2016-ല്‍ ക്രീക്ക് ടവറിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്തുകൊണ്ടാണ് ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ക്രീക്ക് ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി ഉപേക്ഷിച്ചതെന്ന് വിശദീകരിക്കുകയാണ് ഇമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകന്‍ മുഹമ്മദ് അലാബര്‍. ആ തീരുമാനം തെറ്റാണെന്ന് മനസിലാക്കിയാണ് പിന്‍മാറ്റം. ക്രീക്ക് ടവറിന് അഭിമുഖമായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ ചുറ്റും നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പരമാവധി അന്‍പത് നില മാത്രമാണ് ഉയരം. പിന്നെ എന്തിനാണ് ഒരു കിലോമീറ്റര്‍ ഉയരുള്ള ടവര്‍ നിര്‍മ്മിക്കുന്നതെന്ന് അലാബര്‍ ചോദിച്ചു. ക്രീക്ക് ടവറിന്റെ പുതിയ രൂപകല്‍പ്പനയ്ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. വൈകാതെ തന്നെ നിര്‍മ്മാണം ആരംഭക്കും. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരം കുറഞ്ഞ മനോഹരമായ ടവര്‍ ആയിരിക്കും നിര്‍മ്മിക്കുക. ബുര്‍ജ് ഖലീഫയുടെ ഒരു പെണ്‍പതിപ്പായിരിക്കും ക്രീക്കില്‍ നിര്‍മ്മിക്കുന്ന പുതിയ ടവര്‍.
ഇലക്ട്രിക് കാറുകളില്‍ ഉള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പുതിയൊരു മാളും ക്രിക്ക് ഹാര്‍ഹറില്‍ നിര്‍മ്മിക്കും എന്നും മുഹമ്മദ് അലാബര്‍ പറഞ്ഞു. ഇമാറിന്റ അഞ്ച് ഹോട്ടലുകള്‍ 2018-ല്‍ വിറ്റത് വിവേകശൂന്യമായിപ്പോയെന്നും അലാബര്‍ പറഞ്ഞു. അഡ്രസ് ദുബൈ മാളും അഡ്രസ് ബൊലേവാര്‍ഡും അടക്കമുള്ള ഹോട്ടലുകള്‍ ആണ് ഇമാര്‍ 2018-ല്‍ അബുദബി നാഷണല്‍ ഹോട്ടല്‍സിന് വിറ്റത്.