ദുബൈ ജുമൈറ ബീച്ച് റെസിഡന്‍സില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും ഇ-ബൈക്കുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടി.ദുബൈ ഹോള്‍ഡിംഗ് ആണ് ജെ.ബി.ആറില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളും ഇബൈക്കുകളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്രവാഹനങ്ങള്‍ ജെ.ബി.ആറില്‍ അനുവദിക്കില്ലെന്നാണ് ദുബൈ ഹോള്‍ഡിംഗ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ അറബിക്കിലും ഇംഗ്ലീഷിലും ജെബിആറില്‍ സ്ഥാപിച്ചിട്ടുണ്ട്. ജൂമൈറയില്‍ നടപ്പാതകളില്‍ അടക്കമാണ് നിരോധനം.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആണ് നടപടി എന്നും ദുബൈ ഹോള്‍ഡിംഗ് അറിയിച്ചു. താമസക്കാരും സന്ദര്‍ശകരും ഏറെ എത്തുന്ന ജുമൈറ ബീച്ച് റെസിഡന്‍സില്‍ എല്ലാവര്‍ക്കും സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് ദുബൈ ഹോള്‍ഡിംഗിന്റെ നടപടി.