ദുബൈയില്‍ താമസകെട്ടിടങ്ങളില്‍ സൗരോര്‍ജം ഉപയോഗിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലാണ് പദ്ധതി നടപ്പിലാക്കിത്. രണ്ടായിരം പാനലുകളാണ് ആദ്യഘട്ടമായി സ്ഥാപിച്ചത്.
കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുന്നതിനായി യുഎഇ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ഭാഗമായാണ് താമസ സമുച്ചയങ്ങളില്‍ സോളാര്‍ വൈദ്യുതി എത്തിക്കുന്നത്.
2050 ആകുമ്പോഴേയ്ക്കും പൂര്‍ണമായും ശുദ്ധമായ ഊര്‍ജം ഉപയോഗിക്കുകയാണ് ലക്ഷ്യം. ദുബൈയിലെ പാര്‍പ്പിച്ച സമുച്ചയങ്ങളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഇതുവഴി വൈദ്യുതി ഉത്പാദനം ആരംഭിച്ചതായി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിലെ റിതാജ് കമ്മ്യൂണിറ്റിയില്‍ ഒമ്പത് പാര്‍പ്പിട കേന്ദ്രങ്ങളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചത്. ഇതില്‍ നിന്നും 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. രണ്ടായിരം പാനിലുകളാണ് സ്ഥാപിച്ചത്. കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം സൗരോര്‍ജത്തിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പ്രതിവര്‍ഷം 7.56 ലക്ഷം കിലോ കാര്‍ബണ്‍ ഉല്‍പാദനം ഇല്ലാതാകും. പരിസ്ഥിതി സൗഹൃത ഊര്‍ജ്ജ സ്രോതസ്സുകള്‍ കൂടുതലായി പ്രയോജനപ്പെടുത്തുമെന്ന് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമ്മദ് പറഞ്ഞു.