ദുബൈയില്‍ പുതിയ ഭൂഗര്‍ഭ ഗതാഗത പദ്ധതി പ്രഖ്യാപിച്ചു. എമിറേറ്റിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ദുബൈ ലൂപ്പാണ് പുതിയ പദ്ധതി. 17 കിലോ മീറ്റര്‍ നീളത്തിലാണ് പുതിയ പാത. ഇലോണ്‍ മക്‌സിന്റെ ബോറിംഗ് കമ്പിയുമായി സഹകരിച്ചാണ് ദുബൈ ലൂപ്പ് നടപ്പിലാക്കുന്നത്.
ദുബൈയില്‍ ഭൂഗര്‍ഭപാതകള്‍ നിര്‍മ്മിക്കുന്നതിനാണ് പദ്ധതി. ദുബൈ ലൂപ്പ് എന്ന പേരിലാണ് പുതിയ ഭൂഗര്‍ഭ പാതകള്‍ നിര്‍മ്മിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ ബോറിംഗ് കമ്പനിയുമായി കൈകോര്‍ത്താണ് ഭൂമിക്കടിയില്‍ തുരങ്കപാതകള്‍ നിര്‍മ്മിക്കുന്നത്. എമിറേറ്റിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ആണ് തുരങ്കപാതകള്‍ നിര്‍മ്മിക്കുക. ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി ദുബൈയില്‍ നടക്കുന്ന ലോകസര്‍ക്കാര്‍ ഉച്ചകോടിയില്‍ ആണ് പ്രഖ്യാപിച്ചത്. ഉച്ചകോടിയുടെ വൈസ് ചെര്‍മാന്‍ ഒമര്‍ സുല്‍ത്താന്‍ അല്‍ ഒലാമ ഇലോണ്‍ മസ്‌കിനൊപ്പം പ്ലീനറി സെക്ഷനില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഓണ്‍ലൈനായി മസ്‌ക് ഉച്ചകോടിയില്‍ പങ്കെടുത്തു.
ഇലോണ്‍ മസ്‌കിന്റെ ദി ബോറിംങ് കമ്പനിയുമായി ആര്‍ടിഎ ചെയര്‍മാന്‍ മറ്റര്‍ അല്‍ തായര്‍ കരാല്‍ ഒപ്പുവെച്ചു. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തുമിന്റെ സാന്നിധ്യത്തിലായിരുന്നു കരാറില്‍ ഒപ്പുവെച്ചത്. 17 കിലോ മീറ്ററാണ് തുരങ്കപാതയുടെ നീളം. 11 സ്റ്റേഷനുകളാണ് നിര്‍മ്മിക്കുക. മണിക്കൂറില്‍ ഇരുപതിനായിരം യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയും. 160 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. 2016 ല്‍ ഭൂഗര്‍ഭ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഇലോണ്‍ മസ്‌ക് നിര്‍മ്മിച്ച കമ്പനിയാണ് ദി ബോറിംഗ്. നഗര ഗതാഗത കുരുക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചരക്ക് ഗതാഗതം ഉള്‍പ്പെടെ എല്ലാത്തരം ആവശ്യങ്ങള്‍ക്കും തുരങ്കപാത ഉപയോഗിക്കാം. വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് പ്രവര്‍ത്തനമെന്നും മസ്‌ക് പറഞ്ഞു.