ദുബൈയില്‍ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം
കുറയ്ക്കുന്നു.ഏഴ് മണിക്കൂറായി പ്രവര്‍ത്തിസമയം ചുരുക്കും.വെള്ളിയാഴ്ച്ചകളിലെ പ്രവര്‍ത്തനവും ഒഴിവാക്കും.
ദുബൈയിലെ പതിനഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിദിനപ്രവര്‍ത്തിസമയം ആണ് ഏഴ് മണിക്കൂറായി കുറയ്ക്കുന്നത്. ഈ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കില്ല. ഫലത്തില്‍ ഈ പദ്ധതിയുടെ ഭാഗമാകുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മൂന്ന് വാരാന്ത്യ അവധികള്‍ ലഭിക്കും.ഓഗസ്റ്റ് പന്ത്രണ്ട് മുതല്‍ സെപ്റ്റംബര്‍ മുപ്പത് വരെ ആണ് തൊഴില്‍സമയം കുറയ്ക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ ആണ് പതിനഞ്ച് സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഈ വേനല്‍ക്കാലത്ത് പദ്ധതി നടപ്പാക്കുന്നത്.
ജീവനക്കാരുടെ ജീവിതനിലവാരവും ക്ഷേമവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് തൊഴില്‍സമയത്തിലും തൊഴില്‍ദിനങ്ങളിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇളവ് അനുവദിക്കുന്നത്.