ദുബൈ നഗരത്തിലെ പ്രധാന താമസ മേഖലകളെ കാല്‍നട സൗഹൃദമാക്കി മാറ്റുന്നു. ഹരിത ഇടങ്ങള്‍ വര്‍ദ്ധിപ്പിച്ചും പ്രദേശത്ത് വാഹനങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് പദ്ധതി. ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമാണ് ദുബൈ സൂപ്പര്‍ ബ്ലോക്ക് എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.
കരാമ, അല്‍ ഫാഹിദി, അബുഹെയ്ല്‍, അല്‍ഖൂസ് എന്നിവിടങ്ങളിലെ താമസ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹരിത ഇടങ്ങള്‍ വര്‍ദ്ധിപ്പിച്ച് പ്രദേശം കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി മാറ്റുും. താമസ മേഖലകള്‍ കൂടുതല്‍ സൗഹൃദമാക്കി മാറ്റുന്നതിനാണ് പദ്ധതി. നഗരത്തില്‍ കൂടുതല്‍ ഹരിയിടങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളൊരുക്കും. വാഹന രഹിത പ്രദേശമായി സംരക്ഷിക്കും. കൂടുതല്‍ ഹരിത ഇടങ്ങള്‍ ഒരുക്കുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സാധിക്കും.
ദുബൈ നഗരത്തിന്റെ പരിസ്ഥിതി വികസന പദ്ധതി ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ് പുതിയ സംരംഭമെന്ന് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാഷില്‍ അല്‍മക്തും പറഞ്ഞു. എമിറേറ്റിലുടനീളം 160 മേഖലകളിലായി 6500 കിലോമീറ്റര്‍ ദൂരത്തിലുള്ള ആധുനിക നടപ്പാതകളുടെ നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കുകയാണ്. 2040 ഓടെ 3300 കിലോ മീറ്റര്‍ ദൂരത്തില്‍ പുതിയ നടപ്പാതകള്‍ നിര്‍മ്മിക്കും. നിലവിലുള്ള പാതകളുടെ പുനരുദ്ധാരവണവും നടപ്പിലാക്കും. ദുബൈ വാക്ക് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.