നടൻ ദുൽഖർ സൽമാന്‍റെ ഹിന്ദി വെബ് സിരീസ് ഗൺസ് ആൻഡ് ഗുലാബ്സെത്തി. നെറ്റ്ഫ്ലികിസിലൂടെയാണ് സിരീസ് ജനങ്ങളിലേക്കെത്തുന്നത്. ദുൽഖർ സൽമാന്‍റെ ആദ്യത്തെ വെബ് സിരീസാണ് ഗൺസ് ആൻഡ് ഗുലാബ്സ്. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം സംവിധായകരായ രാജും ഡികെയും ചേർന്നാണ് ഒരുക്കുന്നത്.
ദുൽഖറിനൊപ്പം രാജ് കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്നു. ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൗശിക് , വിപിൻ ശർമ, ശ്രേയ ധന്വന്തരി , ടി കെ ഭാനു തുടങ്ങി വാൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. 1990 കളുടെ പശ്ചാത്തലത്തിലാണ് സിരീസ് ഒരുങ്ങുന്നത്.
ജെന്റിൽ മാൻ, ഗോ ഗോവ ഗോൺ, ദി ഫാമിലി മാൻ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ട സംവിധായകരാണ് രാജുവും ഡി കെയും. ദുൽഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ടൈറ്റിലും പ്രൊമോയും പുറത്ത് വിട്ടത്. സീതാ മേനോനും രാജ് ആൻഡ് ഡികെയും ചേർന്നാണ് സിരീസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പങ്കജ് കുമാർ ആണ് ഛായാഗ്രഹണം.
ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിന്‍റെ മുംബൈയില്‍ നടന്ന സ്‌ക്രീനിങില്‍ ഭാര്യ അമാലുവിനൊപ്പമാണ് ദുൽഖർ പങ്കെടുത്തത്. രാജ്‌കുമാര്‍ റാവുവും സീരീസിലെ മറ്റ് കഥാപാത്രങ്ങളും അണിയറപ്രവര്‍ത്തകരും സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. റെട്രോ ലുക്കിലാണ് താരങ്ങൾ പങ്കെടുത്തത്.