Monday, September 16, 2024
HomeNewsCrimeനവജാതശിശുക്കളെ വില്‍പ്പന നടത്തിയ വനിതാ ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ

നവജാതശിശുക്കളെ വില്‍പ്പന നടത്തിയ വനിതാ ഡോക്ടറും ഇടനിലക്കാരിയും പിടിയിൽ

ചെന്നൈ കേന്ദ്രീകരിച്ച് നവജാതശിശുക്കളെ വിൽപ്പന നടത്തുന്ന സംഘത്തിൽ ഉൾപ്പെട്ട ഇടനിലക്കാരിയും സഹായിയായ വനിതാ ഡോക്ടറും അറസ്റ്റിൽ. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ എ. അനുരാധ(49) ഇടനിലക്കാരിയായ സനർപാളയം സ്വദേശി ലോകാമ്മാൾ(38) എന്നിവരാണ് അറസ്റ്റിലായത്. സൂര്യംപാളയം സ്വദേശിയായ ദിനേശിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

പാവപ്പെട്ട കുടുംബത്തിലെ നവജാത ശിശുക്കളെ പണം വാഗ്ദാനം നൽകി വാങ്ങി കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിൽപ്പന നടത്തുകയാണ് ഇവർ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി ഇവർ കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. വനിതാ ഡോക്ടറുടെ സഹായത്തോടെ ഇതുവരെ ഏഴുകുഞ്ഞുങ്ങളെ വിൽപ്പന നടത്തിയതായാണ് ചോദ്യംചെയ്യലിൽ ലോകാമ്മാൾ വെളിപ്പെടുത്തിയത്. തിരുനെൽവേലി, തിരുച്ചിറപ്പള്ളി തുടങ്ങിയ മേഖലകളിലാണ് കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് ഇവർ മൊഴി നൽകി. അവയവദാന ഇടപാടിലടക്കം പ്രതികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഈ മാസം 12-ാം തീയതി പരാതിക്കാരനായ ദിനേശിന്റെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. ആരോഗ്യനില വഷളായതിനാൽ കുഞ്ഞിനെ തിരുച്ചെങ്ങോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്സാണെന്ന വ്യാജേന പരിചയപ്പെട്ട ലോകാമ്മാൾ കുഞ്ഞിനെ വാങ്ങാനായി ദിനേശിനെ സമീപിച്ചു.കുഞ്ഞിനെ തനിക്ക് നൽകിയാൽ രണ്ടുലക്ഷം രൂപ പ്രതിഫലം നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല് ദിനേശ് തിരുച്ചെങ്ങോട് പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ പിടികൂടുകയായിരുന്നു. ലോകമ്മാളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ സഹായിയായ ഡോക്ടർ അനുരാധയെയും പോലീസ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments