കുവൈത്ത്: ഗതാഗത നിയമലംഘനത്തിന് ആറ് മാസത്തിനിടെ നാടുകടത്തിയത് പതിനെണ്ണായിരം പ്രവാസികളെ. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു. ട്രാഫിക് കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ വിപുലമായ സുരക്ഷാ പ്രവര്‍ത്തനങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്നത്. ഗതാഗത നിയമങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെ പ്രവാസികള്‍ നടത്തു വിവിധ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പരിശോധനയും കടുപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഗാതഗത നിമയലംഘനം നടത്തുന്ന പ്രവാസികളെ നാടു കടത്തുന്നത്. ആറ് മാസത്തിനിടെ പതിനെണ്ണായിരം ആളുകളെയാണ് കുവൈത്ത് നാടുകടത്തിയത്. ഈ വര്‍ഷം ആദ്യ എട്ട് മാസത്തിനുള്ളില്‍ ട്രാഫിക് നിയമലംഘനഘങ്ങളുടെ എണ്ണം 26 ലക്ഷം കവിഞ്ഞു.
ട്രാഫിക് ബോധവല്‍ക്കരണ വകുപ്പിന്റെ കണക്കനുസരിച്ച്, അമിതവേഗത, റെഡ് സിഗ്നില്‍ മറി കടക്കുക, അമിത വേഗതയിലുള്ള റേസിംഗ്, അനധികൃതമായി യാത്രക്കാരെ കയറ്റുക, ട്രാഫിക്കില്‍ അലക്ഷ്യമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക തുടങ്ങിയ ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആറുമാസത്തിനിടെ 18,486 പ്രവാസികളെ നാടുകടത്തിയതായി കുവൈത്തിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ കടുപ്പിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിയന്ത്രിക്കുന്നതിനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്.