Sunday, December 22, 2024
HomeNewsCrimeനിലമ്പൂരിൽ കാട്ടുപോത്തിനെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

നിലമ്പൂരിൽ കാട്ടുപോത്തിനെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പിന്‍റെ പിടിയില്‍

നിലമ്പൂരിൽ കാട്ട് പോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പോത്തുകൽ സ്വദേശികളായ എടകുളങ്ങര മുരളീധരൻ (49) സുനീർ പത്തൂരാൻ (37) ഷിജു കൊട്ടുപാറ (35 ) ഇരുപ്പുകണ്ടം ബാലകൃഷ്ണൻ (61) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ഇന്നലെ രാത്രിയിലാണ് പ്രതികൾ വനം വകുപ്പിന്റെ പിടിയിലായത്. ഒരു മാസം മുൻപാണ് ഇവര്‍ കാട്ടുപോത്തിനെ വേട്ടയാടിയത്. കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ ഇരുൾകുന്ന് വനമേഖലയിൽ മച്ചികൈ ഭാഗത്ത് ആറര കിൻ്റൽ തൂക്കമുള്ള കാട്ടുപോത്തിനെയാണ് ഇവർ വേട്ടയാടിയത്. അറസ്റ്റിൽ ആയവരെ ചോദ്യംചെയ്തു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments