യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍
പുനസ്ഥാപിച്ചു. യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് പരീക്ഷ. ഇന്ത്യയില്‍ പരീക്ഷ കേന്ദ്രം തെരഞ്ഞെടുത്ത പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സെന്റര്‍ മാറ്റുന്നതിനും അവസരം ലഭിക്കും
അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നതിന് പിന്നാലെയാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം തിരുത്തിയത്. യുഎഇയില്‍ ദുബൈ ഷാര്‍ജ അബുദബി എ്ന്നിവടങ്ങളിലാണ് നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ചിരിക്കുന്നത്.ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളില്‍ ദോഹ, മസ്‌കത്ത്,മനാമ,റിയാദ്,കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും നീറ്റ് പരീക്ഷ എഴുതാം.
ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയില്‍ പരീക്ഷ എഴുതുന്നതിനായി ആയിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഇവര്‍ക്ക് പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റുന്നതിന് അവസരം ലഭിക്കും. മാര്‍ച്ച് ഒന്‍പതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം തിരുത്തലിന് അവസരം നല്‍കുമ്പോള്‍ വിദേശത്തെ സെന്ററുകള്‍ തെരഞ്ഞെടുക്കാം.
ഗള്‍ഫ് രാജ്യങ്ങളിലെ പതിനായിരക്കണക്കിന് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകുന്നതാണ് എന്‍ടിഎയുടെ പുതിയ തീരുമാനം. ഇന്നലെയാണ് വിദേശങ്ങളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചുകൊണ്ട് എന്‍ടിഎ ഉത്തരവിറക്കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിദേശത്ത് പതിനാല് കേന്ദ്രങ്ങള്‍ ആണ് അനുവദിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2021 മുതല്‍ ആണ് വിദേശങ്ങളില്‍ നീറ്റ് പരീക്ഷയ്ക്ക് കേന്ദ്രങ്ങള്‍ അനുവദിച്ച് തുടങ്ങിയത്.