ഗാസ യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ ഇസ്രയേലിന് എതിരായ പ്രതിഷേധം ശക്തിപ്പെട്ടു. വിവിധ ലോകനഗരങ്ങളിലായി പതിനായിരങ്ങളാണ് പലസ്തീന്‍ അനുകൂലപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയത്. യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ ഭരണകൂടത്തിന് എതിരെ ഇസ്രയേലിലും പ്രതിഷേധം ശക്തിപ്പെട്ടു.സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളുടെ ജീവനെടുത്ത് ഇസ്രയേല്‍-ഹമാസ് യുദ്ധം നൂറ് ദിവസം പിന്നിട്ടതോടെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിവിധ ലോകനഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടിരിക്കുകയാണ്.
ലണ്ടന്‍,ജോഹന്നാസ്ബര്‍ഗ്, വാഷിങ്ടണ്‍ തുടങ്ങിയ നഗരങ്ങളില്‍ പതിനായിരങ്ങലാണ് പലസ്തീന്‍ അനുകൂലമൂദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. യുദ്ധം നൂറ് ദിവസം പിന്നിട്ട് മുന്നേറുമ്പോഴും ഇസ്രയേല്‍ ആക്രമങ്ങളില്‍ കുറവുവരുന്നില്ല. പ്രതിദിനം നൂറിലധികം പേരും ജീവനെടുത്താണ് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തുന്നത്. ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23708 ആയി വര്‍ദ്ധിച്ചു. 347 പേരാണ് അധിനിവേശ വെസ്റ്റ് ബാങ്കില്‍ മരിച്ചത്. അറുപതിനായിരത്തിലധികം പേര്‍ക്ക് ഗാസയിലും നാലായിരത്തിലധികം പേര്‍ക്ക് വെസ്റ്റ് ബാങ്കിലും പരുക്കേറ്റു. ഗാസയിലെ അന്‍പത് ശതമാനത്തിലധികം കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. മുപ്പത്തിയാറില്‍ പതിനഞ്ച് ആശുപത്രികള്‍ മാത്രമാണ് ഗാസ മുനമ്പില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേര്‍ കടുത്ത പട്ടിയിലാണ്. ഗാസയില്‍ ആറേകാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കാണ്
വിദ്യാഭ്യാസം നഷ്ടപ്പെട്ടത്.
നൂറുദിവസങ്ങള്‍ക്കിടയില്‍ മുപ്പതിനായിരത്തോളം ബോംബുകളും ഷെല്ലുകളും ഇസ്രയേല്‍ ഗാസയില്‍ വര്‍ഷിച്ചതായാണ് കണക്കുകള്‍. അതെസമയം നൂറാംദിനവും പിന്നിട്ട് യുദ്ധം മുന്നോട്ട് പോകുമ്പോള്‍ ഇസ്രയേലിലും ഭരണകൂടത്തിന് എതിരെ പ്രതിഷേധം ശക്തിപ്പെട്ടിരിക്കുകയാണ്. ടെല്‍അവീവില്‍ ഒന്നിലധികം പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. നെതന്യാഹു ഭരണകൂടത്തിന് എതിരേയും ബന്ദികളെ മോചിപ്പിക്കാത്തിന് എതിരെയും ആണ് പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറിയത്.
ഇന്റര്‍നാഷണല്‍ ഡസക്ക്,എന്‍ടിവി