ബഹിരാകാശ നിലയത്തില്‍ നിന്നും തിരിച്ചെത്തിയ യുഎഇയുടെ സുല്‍ത്താന്‍ അല്‍നെയാദിയുടെ ആരോഗ്യ നില തൃപ്തികരം. അല്‍ നെയാദി തന്നെയാണ് എക്‌സിലൂടെ വിവരങ്ങള്‍ പങ്കുവെച്ചത്. ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കിയാണ് അല്‍ നെയാദിയും സംഘവും മടങ്ങിയെത്തിയത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് 3.05 ന് പുറപ്പെട്ട് നാലിന് രാവിലെ 8.05നാണ് സുല്‍ത്താന്‍ അല്‍ നെയാദി ഉള്‍പ്പെട്ട ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ എത്തിയത്. ആറ് മാസം നീണ്ട ദീര്‍ഘമേറിയ ദൗത്യത്തിനൊടുവിലാണ് ക്രൂ സിക്‌സ് സംഘം മടങ്ങിയെത്തിത്. അമേരിക്കയിലെ ഫ്‌ളോറിഡ തീരത്തായിരുന്നു സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേകടം വന്നിറങ്ങിയത്. നാല് ബഹിരാകാശ യാത്രികരെയും സുരക്ഷിതമായി ഹൂസ്റ്റണിലെ പ്രത്യേക കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ആറ് മാസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞതിനാല്‍ ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ സമയം വേണ്ടി വരും. വൈദ്യ പരിശോധയില്‍ ആരോഗ്യ നില തൃപ്തികരമെന്ന് അല്‍ നെയാദി എക്‌സില്‍ കുറിച്ചു. മൂന്ന് ആഴ്ചത്തോളം വിശദമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സംഘം പുറത്തിറങ്ങുക. ജീവിത ശൈലി ക്രമങ്ങളും, ചലശേഷി തുടങ്ങിയവ നാല് പേര്‍ക്കും പുരോഗതിയുള്ളതായി ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി ശേഷമായിരിക്കും സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയിലേക്ക് മടങ്ങി എത്തുക. രാജകീയമായ വരവേല്‍പ്പാണ് യുഎഇ അല്‍ നെയാദിക്ക് നല്‍കുന്നത്.
നെയാദിയുടെ ആരോഗ്യ നില തൃപ്തികരം
RELATED ARTICLES