Sunday, September 8, 2024
HomeNewsGulfനെയാദിയെ അഭിനന്ദം: യുഎഇയുടെ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍...

നെയാദിയെ അഭിനന്ദം: യുഎഇയുടെ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളില്‍ എത്തിച്ചു: ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

അബുദബി: സുല്‍ത്താന്‍ അല്‍ നെയാദി യുഎഇയുടെ സ്വപ്നങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചെന്ന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. നെയാദി ദശലക്ഷലക്ഷക്കണക്കിന് അറബ് യുവാക്കള്‍ക്ക് പ്രചോദനമായെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ആറ് മാസം നീണ്ടുനിന്ന ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ മടങ്ങി എത്തിയതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് യുഎഇ രാഷ്ട്രനേതാക്കള്‍. ചരിത്രപരമായ നേട്ടമാണ് സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചതെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ശാസ്ത്രമാണ് യുഎഇയുടെ ആയുധമെന്നും നമ്മുടെ കുട്ടികളുടെ പരിശ്രമങ്ങളാണ് സമ്പത്തെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

ദശലക്ഷക്കണക്കിന് അറബ് യുവാക്കള്‍ക്കാണ് സുല്‍ത്താന്‍ പ്രചോദനമായതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ബഹിരാകാശത്ത് 4400 മണിക്കൂറുകള്‍ ആണ് സുല്‍ത്താന്‍ ചെലവഴിച്ചത്. ഇരുനൂറിലധികം ശാസ്ത്ര ഗവേഷണങ്ങളും സുല്‍ത്താന്‍ നടത്തി. മനുഷ്യസമൂഹത്തിന്റെ ശാസ്ത്രീയ-സാംസ്‌കാരിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാന്‍ യുഎഇ പ്രാപ്തമായിരിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു. ബഹിരാകാശ ഗവേഷണ രംഗത്ത് യുഎഇയുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നെ് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments